ന്യൂഡൽഹി : യെമൻ പൗരൻ്റെ കൊലപാതകം സംബന്ധിച്ച് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ കാര്യത്തിൽ ഇന്നും അവസാന വട്ട ചർച്ചകൾ തുടരും.(Nimisha Priya's case)
ഇന്നലെ നടന്ന ചർച്ചയിലും ദയാധനം സ്വീകരിച്ച് വധശിക്ഷ ഒഴിവാക്കുന്ന കാര്യത്തിൽ കൊല്ലപ്പെട്ട തലാലിൻ്റെ കുടുംബം പ്രതികരിച്ചിട്ടില്ല.
നാളെയാണ് വധശിക്ഷ നടപ്പാക്കാൻ തീരുമാനിച്ചിരിക്കുന്നത്. അതിനാൽ തന്നെ ഇന്നത്തെ ചർച്ചകൾ അതീവ നിർണായകമാണ്.