ന്യൂഡൽഹി : യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനം സംബന്ധിച്ച് നീക്കങ്ങൾ ഊർജ്ജസ്വലം. അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടു കൊണ്ടുള്ള ഹർജിയുടെ വിവരങ്ങൾ അറ്റോർണി ജനറലിൻ്റെ ഓഫീസിന് കൈമാറി.(Nimisha Priya's case)
ഇത് സുപ്രീംകോടതിയുടെ നിർദേശപ്രകാരമാണ്. ഇന്നലെയാണ് എ ജി ഓഫീസിൽ വിവരങ്ങൾ കൈമാറിയത്. തിങ്കളാഴ്ച്ച സുപ്രീംകോടതി ഈ കേസ് പരിഗണിക്കും.
ജൂലൈ 16ന് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പിലാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.