ന്യൂഡൽഹി : യെമൻ പൗരൻ്റെ കൊലപാതകത്തിൽ കേന്ദ്രത്തിൻ്റെ അടിയന്തര ഇടപെടൽ തേടിയുള്ള ഹർജിയിൽ സുപ്രീംകോടതി തിങ്കളാഴ്ച്ച വിശദമായ വാദം കേൾക്കും. അറ്റോർണി ജനറൽ മുഖാന്തരം ഹർജി സംബന്ധിച്ച വിവരം കേന്ദ്രത്തെ അറിയിക്കാനാണ് കോടതിയുടെ നിർദേശം. (Nimisha Priya's case)
അതേസമയം, കൊല്ലപ്പെട്ടയാളുടെ കുടുംബം ഇതുവരെയും ദയാധനം സ്വീകരിക്കുന്ന കാര്യത്തിൽ തീരുമാനം അറിയിച്ചിട്ടില്ലെന്നാണ് വിവരം. ജൂലൈ 16ന് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പിലാക്കാനാണ് തീരുമാനം.