ന്യൂഡൽഹി : യെമൻ പൗരൻ്റെ കൊലപാതകത്തിൽ ശിക്ഷിക്കപ്പെട്ട് സനയിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കുന്നത് സംബന്ധിച്ച ചർച്ചയിൽ കാന്തപുരത്തിൻ്റെ പ്രതിനിധി വേണ്ടെന്ന് കേന്ദ്രം. (Nimisha Priya's case)
ചർച്ചയ്ക്ക് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ അടക്കം പ്രതിനിധികളെ അയക്കണമെന്ന ആവശ്യമാണ് കേന്ദ്ര സർക്കാർ തള്ളിയത്.
ആക്ഷൻ കൗൺസിലാണ് ആറംഗ മധ്യസ്ഥ സംഘത്തെ അയക്കണമെന്ന് നിർദേശിച്ചത്. എന്നാൽ, ചർച്ച നടക്കുന്നത് കുടുംബങ്ങൾക്കിടയിൽ ആണെന്നാണ് കേന്ദ്ര സർക്കാറിൻ്റെ വാദം.