ന്യൂഡൽഹി : യെമൻ പൗരൻ്റെ കൊലപാതകത്തിൽ സനായിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാർത്തകൾ നിഷേധിച്ച് കേന്ദ്രം. ഈ കേസിനെക്കുറിച്ച് ചില വ്യക്തികൾ പങ്കുവയ്ക്കുന്ന വിവരങ്ങൾ തെറ്റിദ്ധാരണ ഉണ്ടാക്കുന്നതാണെന്നാണ് വിദേശകാര്യ മാത്രാലയം പറഞ്ഞത് എന്നാണ് റിപ്പോർട്ട്. (Nimisha Priya's case)
എന്നാൽ, ഇക്കാര്യത്തിൽ ധാരണയായെന്നും, യെമനിൽ നിന്ന് സ്ഥിരീകരണം ലഭിച്ചെന്നും സൂഫി പണ്ഡിതന്‍റെ ശിഷ്യനായ ജവാദ് മുസ്തഫാവി അറിയിച്ചിരുന്നു. വധശിക്ഷ മരവിപ്പിച്ചത് കഴിഞ്ഞ 14നാണ് എന്നാണ് വിവരം. ഇന്നലെ രാത്രി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ ഓഫീസ് ഈ വിവരം പങ്കുവച്ചിരുന്നു.
അതേസമയം, നിമിഷ പ്രിയയുടെ മോചന കാര്യങ്ങൾക്കായി ഭർത്താവും മകളും യെമനിലെത്തിയതായി ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. ഇവർക്കൊപ്പം ഡോ. കെ എ പോൽ വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്.