ന്യൂഡൽഹി : യെമൻ പൗരൻ്റെ കൊലപാതകത്തിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സനയിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിനായി സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും, സഹായം നൽകുന്നുണ്ടെന്നും പറഞ്ഞ് കേന്ദ്ര സർക്കാർ.(Nimisha Priya's case )
ഇക്കാര്യമറിയിച്ചത് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ ആണ്. സൗഹൃദ രാജ്യങ്ങളുമായി ബന്ധപ്പെട്ട് കേസിൽ ഇടപെടൽ നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.