ന്യൂഡൽഹി : യെമൻ പൗരൻ്റെ കൊലപാതകത്തിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ ശിക്ഷ റദ്ദാക്കിയെന്ന പ്രചാരണം തള്ളി കേന്ദ്രസർക്കാർ. അത്തരത്തിൽ ഒരു വിവരവും ലഭിച്ചിട്ടില്ല എന്നാണ് വിദേശകാര്യ വൃത്തങ്ങൾ അറിയിച്ചത്. (Nimisha Priya's case)
യെമനിലുള്ള സുവിശേഷകൻ കെ എ പോളിൻ്റെ അവകാശവാദത്തിന് പിന്നാലെയാണ് ഈ അറിയിപ്പ്. ഇത് വ്യാജമാണെന്ന് സാമുവൽ ജെറോമും കൊല്ലപ്പെട്ട തലാലിൻ്റെ സഹോദരനും വ്യക്തമാക്കിയിരുന്നു.