ന്യൂഡൽഹി : യെമൻ പൗരൻ്റെ കൊലപാതകത്തിന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിൽ സുപ്രീംകോടതിയിൽ ഹർജി. (Nimisha Priya's case)
കേന്ദ്ര സർക്കാരിൻ്റെ അടിയന്തര ഇടപെടൽ തേടി ഹർജി നൽകിയിരിക്കുന്നത് സേവ് നിമിഷ പ്രിയ ആക്ഷൻ കൗൺസിൽ ആണ്. വിദേശകാര്യ മന്ത്രാലയമാണ് എതിർകക്ഷി.
ഹർജി സമർപ്പിച്ചത് അഭിഭാഷകൻ കെ ആർ സുഭാഷ് ചന്ദ്രൻ ആണ്. ഇന്ന് സുപ്രീംകടത്തിക്ക് മുൻപാകെ ഹർജി പരാമർശിക്കും.