ന്യൂഡൽഹി : യെമൻ പൗരൻ്റെ കൊലപാതകത്തിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സനയിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ കാര്യത്തിൽ തുടർനടപടികൾ വിലയിരുത്തി കേന്ദ്ര സർക്കാർ. (Nimisha Priya's case)
എല്ലാ വശങ്ങളും പരിശോധിച്ചതിന് ശേഷം ഇക്കാര്യത്തിൽ കൂടുതൽ വിവരങ്ങൾ വ്യക്തമാക്കുമെന്നാണ് സർക്കാർ വൃത്തങ്ങൾ അറിയിച്ചത്. ഇക്കാര്യത്തിൽ സർക്കാർ ഇതുവരെയും ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.