ന്യൂഡൽഹി : മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ സംബന്ധിച്ച് പരസ്യപ്രതികരണം ഒഴിവാക്കി വിദേശകാര്യ മന്ത്രാലയം. ഇത് യെമനിൽ ക്രമസമാധാന പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്നാണ് വിശദീകരണം. (Nimisha Priya's case)
അനാവശ്യ തർക്കങ്ങൾ നിമിഷയുടെ മോചനത്തിനുള്ള ശ്രമങ്ങളെ ബാധിക്കുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നു.
യെമൻ പ്രസിഡൻ്റ് തിങ്കളാഴ്ച്ച തന്നെ വിഷയത്തിൽ ഇടപെട്ടുവെന്നാണ് സൂചന. കൊല്ലപ്പെട്ട തലാലിൻ്റെ കുടുംബത്തെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ ഇന്നും തുടരും.