ന്യൂഡൽഹി : യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ മാറ്റുന്ന കാര്യത്തിൽ പുതിയ വിവരങ്ങൾ ഒന്നും ലഭിച്ചിട്ടില്ല എന്ന് കേന്ദ്രസർക്കാർ. ദയാധനം സ്വീകരിച്ച് വധശിക്ഷ ഒഴിവാക്കുന്നതിന് പല ഗോത്ര നേതാക്കളും എതിർക്കുന്നുവെന്നാണ് വിവരം. (Nimisha Priya's Case)
കൊല്ലപ്പെട്ട തലാലിൻ്റെ കുടുംബം ആദ്യം മുതൽ തന്നെ ഇതിനെ എതിർത്തു. ഇന്ത്യയ്ക്കായി ഇവരെ സമീപിച്ച വിദേശ നേതാക്കൾക്കും കാര്യമായ ചലനമൊന്നും തന്നെ ഉണ്ടാക്കാൻ സാധിച്ചില്ല എന്നാണ് സൂചന. നിമിഷ പ്രിയയുടെ വധശിക്ഷ നാളെയാണ് നടപ്പാക്കൻ തീരുമാനിച്ചിരിക്കുന്നത്.
ഇന്നും അവസാന വട്ട ചർച്ചകൾ തുടരും. ഇന്നലെ നടന്ന ചർച്ചയിലും ദയാധനം സ്വീകരിച്ച് വധശിക്ഷ ഒഴിവാക്കുന്ന കാര്യത്തിൽ കൊല്ലപ്പെട്ട തലാലിൻ്റെ കുടുംബം പ്രതികരിച്ചിട്ടില്ല. ഇന്നത്തെ ചർച്ചകൾ അതീവ നിർണായകമാണ്. കാന്തപുരത്തിൻ്റെ ഇടപെടലിൽ യെമനിലെ സുന്നി പണ്ഡിതനാണ് കുടുംബവുമായി ആദ്യഘട്ട ചർച്ച നടത്തിയത്.