
മഹാരാഷ്ട്ര: മുംബൈയിൽ മയക്കുമരുന്ന് കടത്തിയ കേസിൽ നൈജീരിയൻ പൗരൻ അറസ്റ്റിലായി(cocaine). ഫ്രാങ്ക് നെൻഡി(43) ആണ് കേസിൽ അറസ്റ്റിലായത്. മലാഡ് പ്രദേശത്ത് വച്ച് ആന്റി നാർക്കോട്ടിക് സെൽ വോർലി യൂണിറ്റാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
രഹസ്യ വിവരത്തെ തുടർന്നാണ് ആന്റി നാർക്കോട്ടിക് സെൽ ഇയാൾ താമസിക്കുന്ന ജെ.പി കോളനിയിൽ പരിശോധന നടത്തിയത്. പരിശോധനയിൽ ഇയാളുടെ പക്കൽ നിന്നും ഏകദേശം 2 കോടി രൂപ വിലമതിക്കുന്ന 200 ഗ്രാം കൊക്കെയ്നും 5 ലക്ഷം രൂപ വിലവരുന്ന ഒരു ഹോണ്ട സിവിക് കാറും 70,000 രൂപ വിലമതിക്കുന്ന മൂന്ന് മൊബൈൽ ഫോണുകളും ഉദ്യോഗസ്ഥർ പിടിച്ചെടുത്തതായാണ് വിവരം. ഇയാളിൽ നിന്നും കൂടുതൽ വിവരങ്ങൾ തേടാനുണ്ടെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.