
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിധി തിവാരിയെ നിയമിച്ചു. 2014 ബാച്ച് ഇന്ത്യൻ ഫോറിൻ സർവീസ് (ഐഎഫ്എസ്) ഉദ്യോഗസ്ഥയായ നിധി തിവാരി നിലവിൽ പ്രധാനമന്ത്രിയുടെ ഓഫിസിൽ ഡെപ്യൂട്ടി സെക്രട്ടറിയാണ്.
2013-ലെ സിവിൽ സർവീസസ് പരീക്ഷയിൽ 96-ാം റാങ്ക് നേടിയ നിധി തിവാരി ഇന്ത്യൻ ഫോറിൻ സർവീസിൽ ചേരുന്നതിന് മുമ്പ് വാരണാസിയിൽ അസിസ്റ്റൻ്റ് കമ്മീഷണറായി ജോലി ചെയ്‌തിരുന്നു.
2022ൽ പ്രധാനമന്ത്രിയുടെ ഓഫീസിൽ (പിഎംഒ) അണ്ടർ സെക്രട്ടറിയായി തിവാരി ജോലി ആരംഭിക്കുന്നത്. 2023 ജനുവരി 6-ന് അവർ ഡെപ്യൂട്ടി സെക്രട്ടറിയായി സ്ഥാനക്കയറ്റം നേടി. 'ഫോറിൻ ആൻഡ് സെക്യൂരിറ്റി’ വിഭാഗത്തിലും നിധി തിവാരി സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.