
കശ്മീർ നഗർ: ലുധിയാനയിലെ ഗൗശാല റോഡിൽ ടെലികോം, ഇലക്ട്രോണിക്സ് കടയിൽ മോഷണം(robbery). കടയിൽ നിന്നും 100-ലധികം എൽസിഡി, എൽഇഡി ടെലിവിഷൻ സെറ്റുകളും രണ്ട് ലക്ഷം രൂപയുമാണ് അജ്ഞാതർ അപഹരിച്ചത്.
ബുധനാഴ്ച രാത്രിയാണ് മോഷണം നടന്നത്. അടുത്ത ദിവസം പുലർച്ചെ 4 മണിയോടെ കടയുടെ ഷട്ടർ തകർത്ത നിലയിൽ കാണപെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മോഷണം നടന്നതായി അറിയുന്നത്.
മോഷ്ടാക്കൾ സിസിടിവി ക്യാമറകൾ മറിച്ചിട്ടാണ് മോഷണം നടത്തിയത്. വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ഡിവിഷൻ നമ്പർ മൂന്ന് പോലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.