
ലഖ്നോ: യു.പിയിൽ 19 കാരിയായ നിയമ വിദ്യാർഥിനിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ലഖ്‌നോ റാം മനോഹർ ലോഹ്യ നാഷണൽ ലോ യൂണിവേഴ്‌സിറ്റിയിലെ മൂന്നാം വർഷ എൽ.എൽ.ബി വിദ്യാർഥിനിയായ അനികയാണ് മരിച്ചത്.
ഡൽഹിയിലെ ദേശീയ അന്വേഷണ ഏജൻസിയിൽ (എൻ.ഐ.എ) ഇൻസ്പെക്ടർ ജനറലായ സന്തോഷ് റസ്തോഗിയുടെ മകളാണ് അനിക. ശനിയാഴ്ച രാത്രി വൈകിയാണ് അനികയെ ഹോസ്റ്റൽ മുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചു. എന്നാൽ , മരണകാരണം വ്യക്തമല്ല. ലഖ്നോ ആഷിയാന പൊലീസ് അന്വേഷണം ആരഭിച്ചിട്ടുണ്ട്.