
ലക്നൗ: ഉത്തർപ്രദേശിലെ മീററ്റിൽ . വിവാഹ ദിവസം ഒരു വധു കാമുകനൊപ്പം ഒളിച്ചോടിയതായി റിപ്പോർട്ട്. വരൻ അടങ്ങുന്ന വിവാഹഘോഷയാത്ര വീട്ടിലെത്താൻ മണിക്കൂറുകൾ ബാക്കിയുള്ളപ്പോഴാണ് വധു ഒളിച്ചോടിയത്.
വിവാഹ ഘോഷയാത്ര എത്തുന്നതിന് തൊട്ടുമുമ്പ്, വധു ബ്യൂട്ടി പാർലറിൽ പോകാനെന്നു പറഞ്ഞാണ് വീട്ടിൽ നിന്നും പുറത്ത് പോയത്, അവിടെ നിന്ന് കാമുകനൊപ്പം ഒളിച്ചോടുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ബ്യൂട്ടി പാർലറിൽ നിന്ന് വധു വീട്ടിലേക്ക് തിരിച്ചെത്താദി വന്നതോടെ കുടുംബം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. മീററ്റിലെ ദൗരല പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
ഇതിനിടെ, വിവാഹ ഘോഷയാത്രയുമായി വരൻ മണ്ഡപത്തിൽ എത്തിയിരുന്നു. ഇതോടെ, പെൺകുട്ടിയുടെ കുടുംബം ആശങ്കാകുലരായി. വധു ഒരു വാഹനാപകടത്തിൽ മരിച്ചുവെന്നായിരുന്നു യുവതിയുടെ കുടുംബം വരന്റെ കുടുംബത്തോട് പറഞ്ഞത്, ഈ വാർത്ത കേട്ടതോടെ വരന്റെയും അമ്മ വിവാഹപ്പന്തലിൽ കുഴഞ്ഞു വീഴുകയും ചെയ്തു.
എന്നാൽ കുറച്ചു സമയത്തിനുള്ളിൽ യഥാർത്ഥ വിവരം വരന്റെ കുടുംബം അറിയുകയും ചെയ്തു. തുടർന്ന് ഇവർ പോലീസിൽ പരാതി നൽകുകയായിരുന്നു. വിവാഹം നടത്താൻ ചിലവായ തുക നൽകാമെന്ന് യുവതിയുടെ വീട്ടുകാർ പറഞ്ഞതോടെ, കേസ് ഒത്തുതീർപ്പായി എന്നാണ് റിപ്പോർട്ട്.