
ഗാന്ധിനഗര്‍ : അഹമ്മദാബാദ് വിമാനദുരന്തത്തില്‍ ജീവന്‍ നഷ്ടമായവരില്‍ ഭര്‍ത്താവിനെ കാണാന്‍ ലണ്ടനിലേക്ക് പുറപ്പെട്ട നവവധുവും. രാജസ്ഥാനിലെ ബലോതര ജില്ലയിലെ അരബ സ്വദേശിനിയായ ഖുഷ്ബു രാജ്പുരോഹിത്താണ് മരണപ്പെട്ടത്.
ഖുഷ്ബു രാജ്പുരോഹിത് ആറുമാസം മുന്‍പായിരുന്നു ലണ്ടനില്‍ ഡോക്ടറായ വിപുല്‍ സിങ് രാജ്പുരോഹിതുമായി വിവാഹം ചെയ്‌തത്.ജനുവരി 18-ന് ആയിരുന്നു ഇരുവരുടെയും വിവാഹം നടന്നത്.
വിവാഹശേഷം ഭര്‍ത്താവിനരികിലേക്കുള്ള ഖുഷ്ബുവിന്റെ ആദ്യയാത്രയാണ് വലിയ ദുരന്തത്തിലേക്ക് എത്തിയത്.
രാജസ്ഥാനിലെ ബലോതാര ജില്ലയിലെ അരബ സ്വദേശിനിയാണ് ഖുഷ്ബു രാജ്പുരോഹിത്. വിവാഹസേഷം ലൂണിയിലെ ഭര്‍തൃകുടുംബത്തിനൊപ്പമായിരുന്നു ഖുഷ്ബു താമസിച്ചിരുന്നത്. വ്യാഴാഴ്ചത്തെ വിമാനത്തില്‍ ലണ്ടനിലേക്ക് പോകാന്‍ ബുധനാഴ്ച അവര്‍ ലൂണിയില്‍ നിന്ന് അഹമ്മദാബാദിലേക്ക് എത്തിയത്.