
മംഗളൂരു: ദക്ഷിണ കന്നട ജില്ലയിലെ ബണ്ട്വാൾ തലപ്പാടി മംഗളൂരു-ബംഗളൂരു ദേശീയ പാതയിലുണ്ടായ വാഹനാപകടത്തിൽ നവവധു മരിച്ചു. ഭർത്താവിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പെർണിനടുത്ത് താമസിക്കുന്ന അനീഷ് കൃഷ്ണയുടെ ഭാര്യ മാനസയാണ്(26) മരിച്ചത്. അനീഷ് കൃഷ്ണയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നവദമ്പതികൾ സഞ്ചരിച്ച ആൾട്ടോ കാർ നിയന്ത്രണം വിട്ട് ഡിവൈഡർ ചാടി കെഎസ്ആർടിസി ബസിലിടിച്ചാണ് അപകടം സംഭവിച്ചത്. മംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിലാണ് ഇരുവരും ജോലി ചെയ്തിരുന്നത്.