ജയ്പൂർ: രാജസ്ഥാനിലെ ജുൻജുനു ജില്ലയിൽ ഉദ്ഘാടനം നടത്താൻ കാത്തിരിക്കുകയായിരുന്ന പുതുതായി നിർമ്മിച്ച സംസ്ഥാന പാത ഒലിച്ചുപോയി. ജില്ലയിലെ ഉദയ്പൂർവതിയിലെ ബാഗുലി എന്ന പ്രദേശത്തുകൂടി കടന്നുപോകുന്ന കട്ലി നദിയിലെ ഒഴുക്ക് ശക്തമായി. ഞായറാഴ്ച പെയ്ത കനത്ത മഴയെത്തുടർന്ന് ജലനിരപ്പ് ഉയർന്നു.(Newly Built Road Washed Away Before Inauguration In Rajasthan)
പ്രദേശത്ത് 86 മില്ലിമീറ്റർ മഴ പെയ്തുവെന്ന് കാലാവസ്ഥാ ഓഫീസ് അറിയിച്ചു. നദിയുടെ ശക്തമായ നീരൊഴുക്ക് പുതുതായി നിർമ്മിച്ച റോഡിലേക്ക് തള്ളിക്കയറി അതിന്റെ വലിയൊരു ഭാഗം ഒഴുകിപ്പോയി.
സിക്കാർ ജുൻജുനു, ചുരു ജില്ലകളിലൂടെ ഒഴുകുന്ന ഒരു സീസണൽ നദിയാണ് കട്ലി. സമീപകാലത്ത് നദിയിൽ വർദ്ധിച്ചുവരുന്ന കയ്യേറ്റങ്ങൾ കണ്ടു. കൈയേറ്റങ്ങളിൽ നിന്നും അനധികൃത മണൽ, ചരൽ ഖനനക്കാരിൽ നിന്നും നദിയെ മോചിപ്പിക്കാൻ സംസ്ഥാന ഭരണകൂടം ഒരു നീക്കം ആരംഭിച്ചിരുന്നു.