National
Newborn : തമിഴ്‌നാട്ടിൽ സർക്കാർ മെഡിക്കൽ കോളേജിലെ ശുചിമുറിയിൽ നവജാത ശിശുവിൻ്റെ മൃതദേഹം : കൊലപ്പെടുത്തിയെന്ന് നിഗമനം
പുറത്തവന്ന ദൃശ്യങ്ങളിൽ നിന്ന് കുഞ്ഞിന് കൊലപ്പെടുത്താൻ ശ്രമം നടന്നതായി പോലീസ് പറയുന്നു. സി സി ടി വി കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടങ്ങി.
ചെന്നൈ : തമിഴ്‌നാട്ടിലെ സർക്കാർ മെഡിക്കൽ കോളേജിൽ നിന്ന് നവജാത ശിശുവിൻ്റെ മൃതദേഹം കണ്ടെത്തി. ശുചിമുറിയിലാണ് മൃതദേഹം ഉണ്ടായത്. തമിഴ്‌നാട് വിഴുപ്പുറം മുണ്ടിയംപാക്കത്ത് ആണ് സംഭവമുണ്ടായത്.(Newborn baby found dead in Tamil Nadu hospital)
പ്രസവ വാർഡിന് സമീപം ആണ് മൃതദേഹം കണ്ടെത്തിയത്. പ്രസവ ശേഷം കുഞ്ഞിനെ കൊലപ്പെടുത്തി കടന്നുകളഞ്ഞു എന്നാണ് നിഗമനം. ആൺകുട്ടിയാണ് മരിച്ചത്.
ഇന്ന് രാവിലെ എട്ടു മണിയോടെയാണ് സംഭവം നടന്നത്. പുറത്തവന്ന ദൃശ്യങ്ങളിൽ നിന്ന് കുഞ്ഞിന് കൊലപ്പെടുത്താൻ ശ്രമം നടന്നതായി പോലീസ് പറയുന്നു. സി സി ടി വി കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടങ്ങി.