
ന്യൂഡൽഹി: ഡൽഹിയിലെ പൊതുഗതാഗത ശൃംഖലയ്ക്ക് കരുത്ത് പകരാൻ പുതിയ മെട്രോ ഇടനാഴി പ്രഖ്യാപിച്ച് സർക്കാർ(metro corridor). ലജ്പത് നഗറിനെ സാകേത് ജി ബ്ലോക്കുമായി ബന്ധിപ്പിക്കുന്ന സുപ്രധാന ഇടനാഴിയാണ് വരാനിരിക്കുന്നത്.
പദ്ധതിയുടെ നിർമ്മാണം ഡൽഹി മാസ് റാപ്പിഡ് ട്രാൻസ്‌പോർട്ട് സിസ്റ്റത്തിന്റെ നാലാം ഘട്ടത്തിന്റെ ഭാഗമായാണ് ഉണ്ടാവുക. ഇതിനുള്ള അനുമതി നൽകിയതായി റെയിൽവേ മന്ത്രാലയം വ്യക്തമാക്കി.
അതേസമയം ഈ പുതിയ പാത ദക്ഷിണ ഡൽഹിയിലെ കണക്റ്റിവിറ്റി വർദ്ധിപ്പിക്കുമെന്നാണ് വിലയിരുത്തൽ. ആയിരക്കണക്കിന് ദൈനംദിന യാത്രക്കാർക്ക് പദ്ധതിയുടെ ഗുണം ലഭിക്കുമെന്നും അധികൃതർ അറിയിച്ചു.