പുതിയ ആദായ നികുതി ബിൽ നാളെ പാർലമെൻ്റിൽ അവതരിപിക്കും; പരിഷ്‌കരിക്കുന്നത് 1961 മുതൽ പ്രാബല്യത്തിലുള്ള നിയമം | New Income Tax Bill

പുതിയ ആദായ നികുതി ബിൽ നാളെ പാർലമെൻ്റിൽ അവതരിപിക്കും; പരിഷ്‌കരിക്കുന്നത് 1961 മുതൽ പ്രാബല്യത്തിലുള്ള നിയമം | New Income Tax Bill
Published on

പുതിയ ആദായ നികുതി ബിൽ ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ നാളെ അവതരിപ്പിക്കും. 1961 മുതൽ നിലവിലുള്ള നിയമത്തിൽ സമൂലമായ മാറ്റങ്ങൾ ഉൾപ്പെടുത്തിയുള്ളതാണ് പുതിയ നിയമമെന്നാണ് റിപ്പോർട്ട്. 23 അധ്യായങ്ങളിലായി 536 വിഭാഗങ്ങളും 16 ഷെഡ്യൂളുകളായും തിരിച്ച 622 പേജുള്ള ബില്ലിന്റെ കരട് എംപിമാർക്ക് വിതരണം ചെയ്തു. 2026 ഏപ്രിൽ ഒന്ന് മുതലേ ബിൽ പാസായാൽ പുതിയ നിയമം പ്രാബല്യത്തിൽ എത്തുകയുള്ളൂ.

നികുതിദായകർക്ക് നികുതി വ്യവസ്ഥകൾ കൂടുതൽ എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിക്കുന്ന തരത്തിൽ സെക്ഷൻ പുനഃക്രമീകരിക്കുക എന്നതാണ് പുതിയ നികുതി നിയമത്തിന്റെ ഒരു പ്രധാന സവിശേഷത. ഉദ്യോഗസ്ഥ ഇടപെടലിലൂടെയുള്ള കാലതാമസം അടക്കം ഒഴിവാക്കി വേഗത്തിൽ പരാതി പരിഹാരം സാധ്യമാക്കുന്നതിനടക്കം മാറ്റങ്ങൾ പുതിയ നിയമത്തിലുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com