
ന്യൂഡൽഹി: നേപ്പാൾ സംഘർഷങ്ങളിൽ ഗാസിയാബാദ് സ്വദേശിയായ സ്ത്രീ കൊല്ലപ്പെട്ടു( Nepal conflict). ഉത്തർപ്രദേശിലെ ഗാസിയാബാദ് സ്വദേശി രാജേഷ് ഗോള(57) ആണ് കൊല്ലപ്പെട്ടത്.
കാഠ്മണ്ഡുവിലെ ഹയാത്ത് റീജൻസി ഹോട്ടലിൽ പ്രതിഷേധക്കാർ തീയിട്ടപ്പോൾ, അതിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം നടന്നത്. സെപ്റ്റംബർ 7 നാണ് രാജേഷ് ഗോള തന്റെ ഭർത്താവ് രാംവീർ സിംഗ് ഗോളയോടൊപ്പം നേപ്പാളിലേക്ക് പോയത്. സെപ്റ്റംബർ 9 ന് അവർ കൊല്ലപ്പെടുകയായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു.