
ന്യൂഡൽഹി: നേപ്പാളിൽ പ്രതിഷേധം ശക്തമായതിനെ തുടർന്ന് പൗരന്മാർക്ക് വീണ്ടും മുന്നറിയിപ്പ് നൽകി ഇന്ത്യ(Nepal conflict). നേപ്പാളിലുള്ള ഇന്ത്യൻ പൗരന്മാർ തെരുവുകളിൽ ഇറങ്ങുന്നത് ഒഴിവാക്കാനാണ് വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ച മുന്നറിയിപ്പിൽ പറയുന്നത്.
സ്ഥിതിഗതികൾ ശാന്തമാകുന്നതുവരെ നേപ്പാളിലേക്കുള്ള എല്ലാ യാത്രകളും മാറ്റിവയ്ക്കണമെന്നും വിദേശകാര്യ മന്ത്രാലയം ഇന്ത്യൻ പൗരന്മാരോട് അഭ്യർത്ഥിച്ചു. അതേസമയം പ്രധാനമന്ത്രി കെ പി ഒലി രാജിവച്ചെങ്കിലും തെരുവുകളിൽ പ്രതിഷേധം ശക്തമായി തുടരുകയാണ്.