
ന്യൂഡൽഹി: നേപ്പാളിൽ സംഘർഷം രൂക്ഷമായതോടെ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ സുരക്ഷ ശക്തമാക്കി ഇന്ത്യ(Nepal conflict). നേപ്പാളുമായി അന്താരാഷ്ട്ര അതിർത്തി പങ്കിടുന്ന 1751 കിലോമീറ്റർ പ്രദേശത്താണ് സുരക്ഷ ശക്തമാക്കിയത്. അതിർത്തിയിലെ എല്ലാ പോസ്റ്റുകളിലും ദുർബലമായ സ്ഥലങ്ങളിലും സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
സുരക്ഷയെ മാനിച്ച് ഇന്ത്യയിൽ നിന്നും കാഠ്മണ്ഡുവിലേക്കുള്ള വിമാന സർവീസുകളും റദ്ദാക്കിയതായി വിമാന കമ്പനികൾ അറിയിച്ചു. മാത്രമല്ല; നേപ്പാളിലുള്ള ഇന്ത്യൻ പൗരന്മാരോട് സുരക്ഷിത സ്ഥാനത്തേക്ക് മാറാനും ഇന്ത്യയിലുള്ളവർ നേപ്പാൾ യാത്രകൾ ഒഴുവാക്കാനും ഇന്ത്യൻ വിദേശ കാര്യമന്ത്രാലയം നിർദേശം നൽകി.
അതേസമയം ഇതുവരെ ജെൻ ഇസഡിന്റെ നേതൃത്വത്തിൽ നടന്ന പ്രക്ഷോഭങ്ങളിൽ 19 പേർ കൊല്ലപ്പെടുകയും 1000 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് റിപ്പോർട്ട്.