നേപ്പാൾ സംഘർഷം: "അയൽരാജ്യത്ത് സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കുന്നതിൽ ഇന്ത്യ പ്രതിജ്ഞാബദ്ധം"- ഇടക്കാല പ്രധാനമന്ത്രിയുമായി ഫോൺ സംഭാഷണം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി | Nepal conflict

ഫോൺ സംഭാഷണത്തിന് ശേഷം എക്സ് പോസ്റ്റിലൂടെ വിവരം പങ്കിട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി, ആശയവിനിമയം ഊഷ്മളവും സൃഷ്ടിപരവുമാണെന്ന് വിശേഷിപ്പിച്ചു.
Nepal conflict
Published on

ന്യൂഡൽഹി: നേപ്പാളിൽ അടുത്തിടെയുണ്ടായ ആഭ്യന്തര കലാപത്തിൽ പ്രധാനമന്ത്രി മോദി അനുശോചനം രേഖപ്പെടുത്തി(Nepal conflict)). നേപ്പാളിന്റെ ഇടക്കാല പ്രധാനമന്ത്രി സുശീല കാർക്കിയുമായി ഇന്ന് നടന്ന ഫോൺ സംഭാഷണത്തിന് ഇടെയാണ് അനുശോചനം രേഖപ്പെടുത്തിയത്.

മാത്രമല്ല; അയൽരാജ്യത്ത് സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കുന്നതിൽ ഇന്ത്യയുടെ തുടർച്ചയായ പിന്തുണ ഉറപ്പ് നൽകുന്നതായും സെപ്റ്റംബർ 19 ന് നടക്കുന്ന ദേശീയ ദിനത്തിൽ പ്രധാനമന്ത്രി കാർക്കിക്കും നേപ്പാളിലെ ജനങ്ങൾക്കും ഊഷ്മളമായ ആശംസകൾ നേർന്നതായും അദ്ദേഹം അറിയിച്ചു.

അതേസമയം, വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ നേപ്പാളിനൊപ്പം നിൽക്കാനുള്ള ഇന്ത്യയുടെ ഉറച്ച പ്രതിബദ്ധതയാണ് ഫോൺ സംഭാഷണത്തിലൂടെ പ്രകടമായത്. ഫോൺ സംഭാഷണത്തിന് ശേഷം എക്സ് പോസ്റ്റിലൂടെ വിവരം പങ്കിട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി, ആശയവിനിമയം ഊഷ്മളവും സൃഷ്ടിപരവുമാണെന്ന് വിശേഷിപ്പിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com