നേപ്പാൾ സംഘർഷം: ഇന്ത്യൻ വിനോദസഞ്ചാരികൾ സഞ്ചരിച്ചിരുന്ന ബസ് ആക്രമിക്കപ്പെട്ടു; സ്ത്രീകളും പ്രായമായവരും ഉൾപ്പെടെ നിരവധി പേർ ആശുപത്രിയിൽ | Nepal conflict

ആക്രമണത്തിൽ ആന്ധ്രാപ്രദേശിൽ നിന്നുള്ള ഇന്ത്യൻ പൗരന്മാർക്ക് പരിക്കേറ്റു.
Nepal conflict
Published on

കാഠ്മണ്ഡു: നേപ്പാൾ സംഘർഷങ്ങൾക്കിടെ ഇന്ത്യൻ വിനോദസഞ്ചാരികൾ സഞ്ചരിച്ചിരുന്ന ബസ് ആക്രമിക്കപ്പെട്ടതായി വിവരം(Nepal conflict). പ്രതിഷേധക്കാർ ബസിന് നേരെ കല്ലെറിഞ്ഞതായാണ് റിപ്പോർട്ട്.

ആക്രമണത്തിൽ ആന്ധ്രാപ്രദേശിൽ നിന്നുള്ള ഇന്ത്യൻ പൗരന്മാർക്ക് പരിക്കേറ്റു. സെപ്റ്റംബർ 9 ന് ഉത്തർപ്രദേശിലെ ഇന്ത്യ-നേപ്പാൾ അതിർത്തിയിലെ സോണൗലിക്ക് സമീപമാണ് സംഭവം നടന്നത്.

ആക്രമണ സമയം ബസിൽ 49 യാത്രക്കാരാണ് ഉണ്ടായിരുന്നത്. സംഭവത്തിൽ സ്ത്രീകളും പ്രായമായവരും ഉൾപ്പെടെ നിരവധി യാത്രക്കാർരെ കാഠ്മണ്ഡുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Related Stories

No stories found.
Times Kerala
timeskerala.com