
ന്യൂഡൽഹി: നേപ്പാളിൽ സംഘർഷ സാധ്യത നിലനിൽക്കുന്ന സഹസാഹര്യത്തിൽ വിമാന സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യയും ഇൻഡിഗോയും(Nepal conflict). നേപ്പാൾ പ്രധാനമന്ത്രി കെ പി ശർമ്മ ഒലി രാജിവച്ചതിന് പിന്നാലെ വിമാനത്താവളങ്ങൾ അടച്ചുപൂട്ടിയിരുന്നു.
ഈ സാഹര്യത്തിലാണ് പ്രധാന ഇന്ത്യൻ വിമാനക്കമ്പനികളായ എയർ ഇന്ത്യയും ഇൻഡിഗോയും കാഠ്മണ്ഡുവിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവച്ചത്. എക്‌സ് പോസ്റ്റിലൂടെയാണ് വിമാനകമ്പനികൾ ഇക്കാര്യം അറിയിച്ചത്. അതേസമയം നേപ്പാളിൽ സംഘർഷം ശക്തമായി തുടരുകയാണ്.