
ന്യൂഡൽഹി: നീറ്റ് -യു.ജി പരീക്ഷ ക്രമക്കേട് സംബന്ധിച്ച് ഉയർന്ന ആരോപണങ്ങളെ തുടർന്ന് ദേശീയ പരീക്ഷ ഏജൻസി (എൻ.ടി.എ)യുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ രൂപവത്കരിച്ച ഏഴംഗ വിദഗ്ധ സമിതിയുടെ ശിപാർശയിൽ തിരുത്തൽ നടപടികൾ സീകരിക്കുമെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. (NEET-UG)
സമിതി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്നും നിർദേശങ്ങൾ ഉടൻ നടപ്പാക്കുമെന്നും കേന്ദ്രസർക്കാറിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. ആറുമാസത്തിനകം ഇക്കാര്യം കോടതിക്ക് പരിശോധിക്കാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.