
ന്യൂഡൽഹി: ദേശീയ യോഗ്യതാ പ്രവേശന പരീക്ഷ (NEET-PG 2025) ഒറ്റ ഷിഫ്റ്റിൽ നടത്താൻ സുപ്രീം കോടതി മെഡിക്കൽ അധികാരികളോട് ആവശ്യപ്പെട്ടു. ഇനി മുതൽ പരീക്ഷ രണ്ട് ഷിഫ്റ്റുകൾക്ക് പകരം ഒരു ഷിഫ്റ്റിൽ നടത്താനാണ് നിർദേശം നൽകിയിരിക്കുന്നത്. ഇതോടെ രണ്ട് ചോദ്യപേപ്പറുകൾക്കും ഒരേ അളവിലുള്ള ബുദ്ധിമുട്ടോ എളുപ്പമോ ഉണ്ടെന്ന് കണക്കാക്കാനാവുന്നത് ഒഴിവാകും.
മാത്രമല്ല; ഇത് പരീക്ഷ പ്രക്രിയയിൽ ഉടനീളം സുതാര്യത ഉറപ്പാക്കാൻ സഹായിക്കുമെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ദേശീയ പരീക്ഷാ ബോർഡിന്റെ തീരുമാനത്തെ ചോദ്യം ചെയ്തുള്ള ഹർജിയിലാണ് രണ്ട് ഷിഫ്റ്റുകളായി പരീക്ഷ നടത്താൻ സുപ്രീം കോടതി ഈ തീരുമാനം എടുത്തത്.
ജസ്റ്റിസ് സഞ്ജയ് കുമാർ, ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് എൻ.വി. അഞ്ജരിയ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ദേശീയ യോഗ്യതാ പ്രവേശന പരീക്ഷ ജൂൺ 15 ന് നടക്കാനിരിക്കെയാണ് വിധി വന്നത് എന്നത് ശ്രദ്ധേയമാണ്. ഇതിന്റെ ഫലം ജൂലൈ 15 നകം ഉണ്ടാകുമെന്നും സൂചനയുണ്ട്.