ബെംഗളൂരു : നീറ്റ് പരീക്ഷയ്ക്കായെത്തിയ വിദ്യാർത്ഥിയുടെ പൂണൂൽ അഴിപ്പിച്ചു. സംഭവം വിവാദമായതോടെ രണ്ട് ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തു. (NEET exam)
കലബുറഗിയിൽ വിദ്യാർത്ഥിയെ മുന്നിൽ നിർത്തി സമുദായ സംഘടനകൾ പ്രതിഷേധിക്കുകയായിരുന്നു. ദേഹത്ത് ചരടുകൾ പാടില്ല എന്ന് പറഞ്ഞത് വിവാദമായിരുന്നു. മതപരമായ ചിഹ്നങ്ങളെ അപമാനിച്ചു എന്ന് കാട്ടിയാണ് കേസ്.