
ജയ്പൂർ: രാജസ്ഥാനിലെ കോട്ടയിൽ നീറ്റ് പരിശീലനത്തിനെത്തിയ 20കാരൻ ആത്മഹത്യ ചെയ്തു. യു.പിയിൽ നിന്നുള്ള അശ്വതോഷ് ചൗരസ്യയാണ് മരിച്ചത്. ഈ വർഷം 15ാമത്തെ ആത്മഹത്യയാണ് കോട്ടയിൽ നടക്കുന്നത്. മെഡിക്കൽ എൻട്രൻസ് പരിശീലനത്തിനായാണ് അശ്വതോഷ് കോട്ടയിലെത്തിയതെന്നും പൊലീസ് പറഞ്ഞു. ബുധനാഴ്ച രാത്രി നഗരത്തിലെ ദാദബാരി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവമുണ്ടായത്.
വ്യാഴാഴ്ച രാവിലെ കുടുംബാംഗങ്ങളുടെ കോളുകൾക്ക് പ്രതികരിക്കാത്തതിനെ തുടർന്നാണ് അശ്വതോഷ് താമസിക്കുന്ന വീടിലെ സഹപാഠികൾ മുറിയിൽ മുട്ടിയെങ്കിലും തുറന്നില്ല. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി മുറി തുറന്ന് നോക്കിയപ്പോഴാണ് അശ്വതോഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.