
ന്യൂഡൽഹി: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എച്ച്-1ബി വിസ ഫീസ് പ്രതിവർഷം ഒരു ലക്ഷം ഡോളറായി ഉയർത്തുന്നതിനുള്ള പ്രഖ്യാപനത്തിൽ ഒപ്പുവച്ച സംഭവത്തിൽ പ്രതികരിച്ച് ഇന്ത്യ(Trump's H1B visa).
യുഎസ് പ്രസിഡന്റിന്റെ നീക്കം 'മാനുഷിക പ്രത്യാഘാതങ്ങൾ' ഉണ്ടാക്കുമെന്നും കുടുംബങ്ങൾക്ക് 'അസ്വസ്ഥത' ഉണ്ടാക്കുമെന്നുമാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞത്. മാത്രമല്ല; ട്രംപ് ഭരണകൂടം ഈ തടസ്സങ്ങൾ ഉചിതമായി പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.
"യുഎസ് എച്ച്1ബി വിസ പ്രോഗ്രാമിലെ നിർദ്ദിഷ്ട നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ ഗവൺമെന്റ് കണ്ടിട്ടുണ്ട്. ഈ നടപടിയുടെ പൂർണ്ണമായ പ്രത്യാഘാതങ്ങൾ ഇന്ത്യൻ വ്യവസായം ഉൾപ്പെടെ ബന്ധപ്പെട്ട എല്ലാവരും പഠിച്ചുകൊണ്ടിരിക്കുകയാണ്, അവർ എച്ച്1ബി പ്രോഗ്രാമുമായി ബന്ധപ്പെട്ട ചില ധാരണകൾ വ്യക്തമാക്കുന്ന ഒരു പ്രാഥമിക വിശകലനം ഇതിനകം പുറത്തിറക്കിയിട്ടുണ്ട്." - വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ.