ബിഹാർ : ബിഹാറില്‍ എന്‍ഡിഎ റെക്കോര്‍ഡ് ഭൂരിപക്ഷം നേടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞ 20 വര്‍ഷത്തെ വിജയത്തിന്റെ റെക്കോര്‍ഡ് എന്‍ഡിഎ തിരുത്തിക്കുറിക്കും. ഇവിടെ മഹാസഖ്യം വന്‍ പരാജയം നേരിടുമെന്നും മോദി പറഞ്ഞു.
റെക്കോര്‍ഡുകള്‍ തകര്‍ക്കും വിധമാണ് റാലികളിലെ പങ്കാളിത്തം. നിരവധി സ്ത്രീകളാണ് എന്‍ഡിഎ നടത്തുന്ന പ്രചരണ പരിപാടികളിൽ ഒഴുകിയെത്തുന്നത്.ഈ തെരഞ്ഞെടുപ്പിൽ ജംഗിള്‍ രാജിന്റെ ആളുകള്‍ക്ക് സംസ്ഥാനത്ത് വന്‍ പരാജയം നേരിടേണ്ടി വരും. സ്ത്രീകളുടെ ജീവിതം സുഗമമാക്കുന്നതിനും അവരെ ശാക്തീകരിക്കുന്നതിനും എന്‍ഡിഎ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.