പട്ന : ബിഹാറിൽ വീണ്ടും എൻഡിഎ അധികാരം പിടിക്കുമെന്ന് അഭിപ്രായ സർവെ. 243 അംഗ നിയമസഭയിൽ എൻഡിഎ സഖ്യത്തിന് 120-140 സീറ്റുവരെ ലഭിക്കാമെന്നാണ് പുറത്ത് വന്ന സർവെ ഫലം സൂചിപ്പിക്കുന്നത്. ടൈംസ് നൗവിന് വേണ്ടി ജെവിസി നടത്തിയ സർവേ നടത്തിയത്.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് മുൻതൂക്കം ആർജെഡി നേതാവ് തേജസ്വി യാദവിനെന്ന് സർവേ.ഏറ്റവും ജനപ്രീതിയുള്ള നേതാവ് തേജസ്വിയാണെന്ന് 33 ശതമാനം പേരും പറയുന്നു. 29 ശതമാനം പേരുടെ പിന്തുണ നിതീഷ് കുമാറിനാണ്.
അതേസമയം, മഹാസഖ്യത്തിന് 93-12 സീറ്റിൽ ചുരുങ്ങുമെന്ന് സർവേ പറയുന്നത്.ഏറ്റവും വലിയ ഒറ്റകക്ഷി ബിജെപിയായിരിക്കും. 70-81 സീറ്റുകൾ വരെ ലഭിക്കാം. എൻഡിയയിലെ രണ്ടാം കക്ഷിയായ ജെഡിയുവിന് 42-48 സീറ്റുവരെ ലഭിക്കാം. ആർജെഡിക്ക് 69-78 സീറ്റുകൾ വരെ ലഭിക്കാമെന്ന് സർവേയിൽ പ്രവചിക്കുന്നു.