

ന്യൂഡല്‍ഹി: രാജ്യസഭയില്‍ ഭൂരിപക്ഷം തികച്ച് എന്‍ ഡി എ. രാജ്യസഭയിലേക്ക് ബി ജെ പിയുടെ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ അടക്കമുള്ള 9 അംഗങ്ങള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.
സഖ്യകക്ഷികളില്‍ നിന്ന് രണ്ട് അംഗങ്ങള്‍ എത്തുകയും ചെയ്തു. ഇതോടെയാണ് എന്‍ ഡി എയ്ക്ക് നേട്ടം കൈവരിക്കാനായത്.
96 ആയി ഉയർന്നിരിക്കുകയാണ് ബി ജെ പിയുടെ അംഗബലം. എൻ ഡി എയുടേത് 112ഉം ആയി. രാജ്യസഭയിലേക്ക് ബി ജെ പി കൂടാതെ എന്‍ ഡി എ സഖ്യകക്ഷികളായ എന്‍ സി പി അജിത് പവാര്‍, രാഷ്ട്രീയ ലോക് മഞ്ച് എന്നിവയിലെ അംഗങ്ങളും വിജയിച്ചു.
245 അംഗ രാജ്യസഭയാണിത്. നിലവിൽ ഇവിടെ 8 ഒഴിവുകൾ ഉണ്ട്. അതിനാൽ, ഭൂരിപക്ഷത്തിന് 119 അംഗങ്ങളാണ് വേണ്ടത്. എൻ ഡി എ രാജ്യസഭയിൽ ഭൂരിപക്ഷം നേടിയത് നാമനിര്‍ദേശം ചെയ്യപ്പെട്ട 6 അംഗങ്ങളുടെയും ഒരു സ്വതന്ത്രൻ്റെയും പിന്തുണയോടെയാണ്.
നിർണ്ണായക ബില്ലുകൾ പാസാക്കുന്നതിന് വേണ്ടി രാജ്യസഭയിലെ ഭൂരിപക്ഷം ബി ജെ പിക്ക് അനിവാര്യമാണ്.