
ഡല്‍ഹി: എന്‍സിഇആര്‍ടി പാഠപുസ്തകങ്ങളില്‍ നിന്ന് മുഗൾ രാജാക്കന്മാരെ കുറിച്ചുള്ള അധ്യായം ഒഴിവാക്കി.ഇതിന് പകരമായി മഗധ, മൗര്യ, ശുംഗ, ശതവാഹന എന്നീ രാജവംശങ്ങളെ കുറിച്ചുള്ള അധ്യായങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
ഒപ്പം ഈ വര്‍ഷം നടന്ന കുംഭമേളയും പുസ്തകത്തില്‍ ഉൾപെടുത്തി. ഏഴാം ക്ലാസിലെ സാമൂഹ്യശാസ്ത്രം പാഠപുസ്തകങ്ങളാണ് അടിമുടി മാറ്റിയിരിക്കുന്നത്.
ഇന്ത്യൻ സാംസ്കാരിക പശ്ചാത്തലത്തിൽ വേരൂന്നിയതും പ്രായത്തിനനുസരിച്ചുള്ള രീതിയിൽ ആഗോള കാഴ്ചപ്പാടുകളെ അവതരിപ്പിക്കുന്നതുമാണ് പുസ്തകം എന്നുമാണ് ആമുഖത്തിൽ പറഞ്ഞിരിക്കുന്നത്.
രണ്ട് പാഠപുസ്തകങ്ങളാണ് സാമൂഹ്യശാസ്ത്രത്തിനുള്ളത്. പുസ്തകത്തിൻറെ രണ്ടാം ഭാഗം വൈകാതെ പുറത്തിറങ്ങും. അതെ സമയം, ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് പാഠപുസ്തകം പരിഷ്‌കരിച്ചത് എന്നാണ് എന്‍സിഇആര്‍ടി പറയുന്നത്.