
ഒക്ടോബർ 17ന് ഹരിയാന മുഖ്യമന്ത്രിയായി നയാബ് സിങ് സൈനി സത്യപ്രതിജ്ഞ ചെയ്യും. പഞ്ച്കുലയിൽ രാവിലെ 10 മണിക്ക് സെക്ടർ 5 ലെ ദസറ ഗ്രൗണ്ടിലാണ് ചടങ്ങ്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപിയിലെ മുതിർന്ന നേതാക്കളും എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഉപമുഖ്യമന്ത്രിമാരും സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കും. 90 അംഗ നിയമസഭയിൽ 48 എംഎൽഎമാരുമായി ഹരിയാനയിൽ ബിജെപി തുടർച്ചയായ മൂന്നാം വട്ടമാണ് സർക്കാർ രൂപീകരിക്കുന്നത്. തിരഞ്ഞെടുപ്പിൽ 37 സീറ്റുകളായിരുന്നു കോൺഗ്രസിന് കിട്ടിയിരുന്നത്.
സൈനിയുടെ നേതൃത്വത്തെ സംബന്ധിച്ച് പാർട്ടിക്കകത്ത് സംശയമില്ല. പ്രധാനമന്ത്രി മോദിയും അമിത് ഷായും തങ്ങളുടെ റാലികളിൽ അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പരസ്യമായി അംഗീകരിച്ചിരുന്നുവെന്നും കേന്ദ്രമന്ത്രിയും മുൻ ഹരിയാന മുഖ്യമന്ത്രിയുമായ മനോഹർ ലാൽ ഖട്ടർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.