
നയാബ് സിംഗ് സൈനി ഹരിയാന മുഖ്യമന്ത്രിയായി അധികാരത്തിലേറി. ഇത് സൈനിയുടെ രണ്ടാമൂഴമാണ്. ഗവര്‍ണര്‍ ബന്ദാരു ദത്താത്രേയ സത്യവാവചകം ചൊല്ലിക്കൊടുത്തു. ഹിന്ദിയിലാണ് നയാബ് സിംഗ് സൈനി സത്യപ്രതിജ്ഞ ചെയ്തത്. തുടർ വിജയം നേടിത്തന്ന ജനങ്ങൾക്ക് നന്ദിയെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഹരിയാനയെ അതിവേഗം മുന്നോട്ടുകൊണ്ടു പോകുമെന്നും നയാബ് സിംഗ് സൈനി ചടങ്ങിന് ശേഷം പ്രതികരിച്ചു.
ചണ്ഡിഗഡ് പഞ്ച്കുളയിലെ പരേഡ് ഗ്രൗണ്ടിലായിരുന്നു വിപുലമായ ചടങ്ങുകൾ നടന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി കേന്ദ്രമന്ത്രിമാർ, എൻഡിഎ മുഖ്യമന്ത്രിമാർ ബിജെപിയിലെ മുതിർന്ന നേതാക്കൾ എന്നിവർ ഉൾപ്പെടെ ചടങ്ങിന് പങ്കെടുത്തു.