
താനെ: വിവാഹേതര ബന്ധമുണ്ടെന്ന് സംശയിച്ച് നവി മുംബൈയിൽ നിന്നുള്ള ഒരാൾ 32 വയസ്സുള്ള ഭാര്യയെ ചുട്ടുകൊന്നതായും അത് ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചതായും പോലീസ് വ്യാഴാഴ്ച പറഞ്ഞു.(Navi Mumbai man sets wife ablaze suspecting affair)
എന്നാൽ, സംഭവം കണ്ട ദമ്പതികളുടെ ഏഴ് വയസ്സുള്ള മകൾ, തന്റെ അച്ഛൻ അമ്മയെ തീകൊളുത്തി കൊന്നതായി പോലീസിനോട് പറഞ്ഞതോടെ അയാളുടെ നുണകൾ പൊളിയുകയായിരുന്നുവെന്ന് അവർ പറഞ്ഞു.