
മഹാരാഷ്ട്ര: നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവള ഉദ്ഘാടന തീയതി നിശ്ചയിച്ചു(Airport). പ്രധാനമന്ത്രി മോദിയുടെ ജന്മദിനമായ സെപ്റ്റംബർ 17 ന് വിമാനത്താവളം എൻഎംഐഎ ഉദ്ഘാടനം ചെയ്യുമെന്നാണ് പുറത്തു വരുന്ന വിവരം. അന്നേ ദിവസം മുംബൈയിൽ നിന്ന് വിമാന സർവീസുകൾ ആരംഭിക്കാനാണ് അദാനി ഗ്രൂപ്പും സംസ്ഥാന സർക്കാരും പദ്ധതിയിടുന്നത്.
മെയ്, ജൂൺ മാസങ്ങളിൽ നവി മുംബൈയിൽ നിന്ന് വിമാനങ്ങൾ പുറപ്പെടുമെന്നാണ് മുൻപ് അറിയിച്ചിരുന്നതെങ്കിലും ടെർമിനൽ ജോലികൾ പൂർത്തിയാകാത്തതിനാൽ തീരുമാനം മാറ്റുകയായിരുന്നു. പ്രതിവർഷം 9 കോടി വിനോദസഞ്ചാരികളെ സ്വീകരിക്കുന്ന തരത്തിലാണ് വിമാനത്താവളം നിർമ്മിച്ചിരിക്കുന്നത്.