
ചെന്നൈ: രാജ്യവ്യാപകമായുള്ള പണിമുടക്ക് തമിഴ്‌നാട്ടിൽ വലിയ സ്വാധീനം ചെലുത്തിയില്ലെന്ന് റിപ്പോർട്ട്. ബസുകൾ പതിവുപോലെ സർവീസ് നടത്തുന്നുണ്ട്. തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലേക്കുള്ള ബസുകൾ മാത്രമേ നിർത്തിവച്ചിട്ടുള്ളൂ എന്നാണ് ലഭിക്കുന്ന വിവരം.
പതിമൂന്ന് ട്രേഡ് യൂണിയനുകൾ 17 ആവശ്യങ്ങൾ ഉന്നയിച്ച് ആണ് ഇന്ന് രാജ്യവ്യാപകമായി പണിമുടക്ക് നടത്തുന്നത്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ രാവിലെ മുതൽ പണിമുടക്ക് തുടരുകയാണ്. 24 മണിക്കൂർ നീണ്ടു നിൽക്കുന്നതാണ് പണിമുടക്ക്. തമിഴ്‌നാട്ടിൽ പ്രതിഷേധങ്ങൾ നടക്കുന്നുണ്ടെങ്കിലും, സാധാരണ ജീവിതത്തെ കാര്യമായി ബാധിച്ചിട്ടില്ല. ചില സർക്കാർ ജീവനക്കാരുടെ യൂണിയനുകൾ പ്രതിഷേധത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്.