

ചെന്നൈ: ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കുന്നതിൽ സ്വതന്ത്രമായ മാധ്യമങ്ങളുടെ നിർണായക പങ്കിനെക്കുറിച്ച് ഊന്നിപ്പറഞ്ഞുകൊണ്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഇന്ന് ദേശീയ മാധ്യമ ദിനം ആചരിച്ചു. കേന്ദ്ര ബിജെപി സർക്കാരിന്റെ സ്വേച്ഛാധിപത്യത്തിന് വഴങ്ങാതെ, അഴിമതി, പൊതു ഉത്തരവാദിത്തം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഉയർത്തി കാട്ടുന്ന മാധ്യമപ്രവർത്തകരെ അദ്ദേഹം പ്രശംസിച്ചു. എക്സ് പോസ്റ്റിലൂടെയാണ് അദ്ദേഹം ആശംസകൾ അറിയിച്ചത്. (CM Stalin)
1966-ൽ പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ സ്ഥാപിതമായതിന്റെ സ്മരണയ്ക്കായി എല്ലാ വർഷവും നവംബർ 16-ന് ദേശീയ പത്രദിനം ആചരിക്കുന്നത്. ഈ ദിവസം ഒരു ജനാധിപത്യ സമൂഹത്തിൽ എത്രമാത്രമാണ് സ്വതന്ത്രമായതും ഉത്തവാദിത്തമുള്ളതുമായ ഒരു പത്രത്തിന്റെ പ്രാധാന്യമെന്ന് ഓർമ്മപ്പെടുത്തുന്നു.