ദേശീയതല പദവി പിന്നീട്, കെ.അണ്ണാമലൈയെ യുവമോർച്ച ദേശീയ അധ്യക്ഷനാക്കിയേക്കും | K. Annamalai

യുവജനങ്ങൾക്കിടയിൽ അണ്ണാമലൈക്ക് ഉള്ള സ്വാധീനം കണക്കിലെടുത്താണ് തീരുമാനം
Annamallai
Published on

ചെന്നൈ: തമിഴ്നാട് ബിജെപി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ കെ.അണ്ണാമലൈയെ യുവമോർച്ച ദേശീയ അധ്യക്ഷനാക്കാൻ തീരുമാനമെന്ന് വിവരം. യുവജനങ്ങൾക്കിടയിൽ അണ്ണാമലൈക്ക് ഉള്ള സ്വാധീനം കണക്കിലെടുത്താണ് ഇക്കാര്യം കേന്ദ്ര നേതൃത്വം ആലോചിക്കുന്നത്. ചുരുങ്ങിയ കാലം കൊണ്ട് യുവ വോട്ടർമാർക്കിടയിൽ അണ്ണാമലൈ ഉണ്ടാക്കിയ ചലനങ്ങളും കേന്ദ്ര നേതൃത്വം വിലയിരുത്തുന്നുണ്ട്.

അതേസമയം, ദേശീയ തലത്തിൽ വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി പദവികളോ ദക്ഷിണേന്ത്യയിൽ നിർണായക ചുമതലയോ അണ്ണാമലൈക്കു നൽകുമെന്നും അറിയാൻ കഴിയുന്നു. പുതിയ ദേശീയ നേതൃത്വത്തെ തിരഞ്ഞെടുക്കുന്ന ഘട്ടത്തിൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തതയുണ്ടാകൂ.

പുതിയ സംസ്ഥാന അധ്യക്ഷൻ നൈനാർ നാഗേന്ദ്രനൊപ്പം പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ തുടരുമെന്നും 2026 ൽ ഡിഎംകെ അധികാരത്തിൽ നിന്നു പുറത്താക്കുകയാണ് ലക്ഷ്യമെന്നുമാണ് നൈനാർ ചുമതലയേറ്റതിനു പിന്നാലെ അണ്ണാമലൈയുടെ പ്രതികരണം.

Related Stories

No stories found.
Times Kerala
timeskerala.com