

ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം നാഷണല്‍ ഹെറാള്‍ഡ് കേസിലെ 700 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടിക്കൊരുങ്ങി എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ്(National Herald case).
നാഷണല്‍ ഹെറാള്‍ഡ് കേസിൽ കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയുമാണ് ആരോപണം നേരിടുന്നത്. ഇവരുടെ സ്വത്തു വകകൾ പരിശോധിക്കുന്ന നടപടികളിലേക്കു ഇ.ഡി കടന്നേക്കും. 2012-ല്‍ ബിജെപി നേതാവും സാമ്പത്തിക വിദഗ്ധനുമായ സുബ്രഹ്‌മണ്യന്‍ സ്വാമി നൽകിയ കേസിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. 1937-ല്‍ ജവാഹര്‍ലാല്‍ നെഹ്രുവാണ് നാഷണല്‍ ഹെറാള്‍ഡ് പത്രം സ്ഥാപിച്ചത്. ഇതിന്റെ ഉടമകളായ അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിനെ 'യങ് ഇന്ത്യന്‍ കമ്പനി' ഏറ്റെടുത്തതില്‍ അഴിമതി ഉണ്ടെന്ന ആരോപണമാണ് കേസിലേക്ക് നയിച്ചത്.