
ന്യൂഡൽഹി: 2023-ലെ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച മലയാള ചിത്രമായി ഉള്ളൊഴുക്ക് ആണ് തിരഞ്ഞെടുക്കപ്പെട്ടത്.ക്രിസ്റ്റോ ടോമി ആണ് ചിത്രത്തിന്റെ സംവിധായകൻ. ട്വൽത്ത് ഫെയിൽ ആണ് മികച്ച ഫീച്ചര്‍ സിനിമ. ദ കേരള സ്റ്റോറി എന്ന ചിത്രം സംവിധാനം ചെയ്ത സുദിപ്തോ സെൻ ആണ് മികച്ച സംവിധായകന്‍. ഷാരൂഖ് ഖാൻ, വിക്രാന്ത് മാസ്സി എന്നിവരെ മികച്ച നടന്മാരായി തിരഞ്ഞെടുത്തു. ജവാൻ എന്ന ചിത്രത്തിനാണ് ഷാരൂഖിന് പുരസ്കാരം.ഡൽഹിയിലെ നാഷണൽ മീഡിയ സെന്ററിൽ വൈകീട്ട് ആറിന് ആണ് പ്രഖ്യാപനം തുടങ്ങിയത്.