ജനാധിപത്യ രാഷ്ട്രം നിശബ്‌ദമാകുമ്പോൾ; ഇന്ത്യയെ രാഷ്ട്രീയ ഭീകരത തേർവാഴ്ച നടത്തിയ കാലം, ഇരുണ്ട കാലത്തിൻ്റെ ഓര്‍മ്മകള്‍ക്ക് ഇന്ന് 50 വയസ്സ് | National Emergency of 1975

അടിയന്തരാവസ്ഥയോടൊപ്പം ഇന്ത്യയിലെ മാധ്യമസ്വാതന്ത്ര്യം പൂർണമായും നിലച്ചുപോയി
ജനാധിപത്യ രാഷ്ട്രം നിശബ്‌ദമാകുമ്പോൾ;  ഇന്ത്യയെ രാഷ്ട്രീയ ഭീകരത തേർവാഴ്ച നടത്തിയ കാലം, ഇരുണ്ട കാലത്തിൻ്റെ ഓര്‍മ്മകള്‍ക്ക് ഇന്ന് 50 വയസ്സ് | National Emergency of 1975
Published on

രു ജനാധിപത്യ രാഷ്ട്രം നിശബ്ദമാകുമ്പോൾ അത് ഏകാധിപത്യമായി തീരുന്നു.

1975 ജൂൺ 25, സമയം അർദ്ധരാത്രിയോട് അടുത്ത് കാണും. രാത്രിയുടെ നിശബ്ദതയെ ഭേദിച്ച് കൊണ്ട് ഓൾ ഇന്ത്യൻ റേഡിയോയുടെ പ്രക്ഷേപണം തുടർന്നു. പ്രക്ഷേപണതിനിടയിൽ സർവ്വ ഇന്ത്യക്കാരുടെയും സമാധാനം തച്ചുടച്ചു ഉടച്ചു കൊണ്ട് പ്രധാന മന്ത്രി ഇന്ദിര ഗാന്ധിയുടെ വാക്കുകൾ - "भाइयों और बहनों, राष्ट्रपति ने आपातकाल की घोषणा की है। उससे आतंकित होने की कोई कारण नहीं है।" (സഹോദരീ സഹോദരന്മാരേ, പ്രസിഡന്റ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നു. അതിനെക്കുറിച്ച് പരിഭ്രാന്തരാക്കേണ്ടതില്ല). (National Emergency of 1975)

രാജ്യത്ത് അടിയന്തരാവസ്ഥയോ? ഇത് ആദ്യമായല്ല രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപ്പിക്കുന്നത്. 1962-ൽ ഇന്ത്യ-ചൈന യുദ്ധത്തിനിടയിലായിരുന്നു, ബാഹ്യ ആക്രമണം ചൂണ്ടിക്കാട്ടി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. 1971-ൽ ഇന്ത്യ-പാകിസ്ഥാൻ യുദ്ധത്തിനിടയിലും, ദേശീയ സുരക്ഷയ്ക്കുള്ള ബാഹ്യ ഭീഷണികൾ കാരണം അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയുണ്ടായി. എന്നാൽ അന്ന് കഥ വ്യത്യസ്തമായിരിക്കുന്നു. പ്രധാന മന്ത്രിയുടെ വാക്കുകൾ കേട്ട ഇന്ത്യ ഒന്നാകെ വിറങ്ങലിച്ചു. ഇടുത്തീ പോലെ വീണ അടിയന്തരാവസ്ഥ ഏതാനം മാസങ്ങൾ കൊണ്ട് അവസാനിക്കും എന്ന് കരുതിയവർക്ക് തെറ്റി. നീണ്ട 21 മാസക്കാലം ഇന്ത്യയ്ക്ക് ഇരുട്ടിൽ നിശബ്ദമായി കഴിയേണ്ടി വന്നു. മാധ്യമങ്ങൾ സത്യം മറച്ചുവെച്ചു, വിശ്വാസവും ആശയങ്ങളുമെല്ലാം തടവറകളിൽ പൂട്ടപ്പെട്ടു. രാഷ്ട്രീയമായി പ്രക്ഷുബ്ധവും അസ്ഥിരവുമായ അന്തരീക്ഷത്തിന്റെ പശ്ചാത്തലത്തിലാണ് 1975-ലെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടത്.

അടിയന്തരാവസ്ഥയിലേക്ക് നയിച്ച ഘടകൾ: നീതി വിചാരണയും തർക്കങ്ങളും

വർധിച്ചു വരുന്ന പട്ടിണിയും, ഭക്ഷ്യ ക്ഷാമവും, അഴിമതിയും വിലക്കയറ്റവും കാരണം രാജ്യം ആകെ വലഞ്ഞിരുന്നു. ഇതിനെതിരെ ഒരു വശത്ത് പല രാഷ്ട്രീയ മുന്നണികളും തെരുവുകളിൽ മുദ്രാവാക്യവുമായി അണിനിരന്നു ഒരു വശത്ത്. മറുവശത്ത് സ്വന്തം പാർട്ടിക്കുള്ളിൽ നിന്ന് പോലും പ്രധാന മന്ത്രിക്ക് പല രാഷ്ട്രീയ വിഷയങ്ങളുടെ മേലും കടുത്ത എതിർപ്പ് നേരിടേണ്ടി വരുന്നു.1971 ലെ തെരഞ്ഞെടുപ്പിൽ റായ് ബറേലിയിൽ ഇന്ദിരാ ഗാന്ധിയുടെ എതിർ സ്ഥാനാർഥിയായിരുന്ന ഭാരതീയ ലോക്ദളിലെ രാജ് നാരായൺ നൽകിയ ഹരജിയായിരുന്നു അടിയന്തരാവസ്ഥയിലേക്ക് രാജ്യത്തെ തള്ളിവിടാൻ ഇന്ദിരയെ പ്രേരിപ്പിച്ചത്. പ്രചാരണ ആവശ്യങ്ങൾക്കായി സർക്കാർ വിഭവങ്ങളും ഉദ്യോഗസ്ഥരെയും ഉപയോഗിച്ചതും, ചെലവ് പരിധി കവിയുന്നത് തുടങ്ങിയ അഴിമതികൾ ആരോപിച്ചും, ജനപ്രാതിനിധ്യ നിയമം 1951 ന്റെ ലംഘനവും ആരോപിച്ചായിരുന്നു രാജ് നാരായൺ അലഹബാദ് ഹൈക്കോടതിയിൽ ഹർജി സമർപ്പിക്കുന്നു.

സർക്കാർ സംവിധാനങ്ങൾ ഇന്ദിരാ ഗാന്ധി ദുരുപയോഗം ചെയ്തെന്ന കണ്ടെത്തിയ അലഹബാദ് ഹൈക്കോടതി 1975 ജൂൺ 12 ന് ആറ് വർഷത്തേക്ക് അവരെ ലോക്‌സഭയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട മറ്റു സ്ഥാനങ്ങളിൽ നിന്നും അയോഗ്യയാക്കി കൊണ്ട് വിധിപുറപ്പെടുവിച്ചു. തുടർന്ന്, ഇന്ദിരാഗാന്ധി സുപ്രീം കോടതിയെ സമീപിച്ചു. അപ്പീലില്‍ വാദം കേട്ട സുപ്രീംകോടതി, 1975 ജൂൺ 24 ന് മലയാളിയായ ജ. കൃഷ്ണയ്യറുടെ ബെഞ്ചിന്റെ ഇടക്കാല വിധി ഇന്ദിരയുടെ അംഗത്വം റദ്ദാക്കിയ ഹൈക്കോടതി വിധി ശരിവെച്ചു. എന്നാൽ, ഇന്ദിരയ്ക്ക് പ്രധാനമന്ത്രിയായി തുടരാമെന്നും വോട്ടവകാശം ഇല്ലാതെ പാര്‍ലമെന്റില്‍ പങ്കെടുക്കാമെന്നും താല്‍ക്കാലിക വിധിയും പുറപ്പെടുവിച്ചു.

ഹോസ്റ്റൽ മെസ് ഫീ വർധനക്കെതിരെ ബിഹാറിൽ ആരംഭിച്ച വിദ്യാർഥിക്കളുടെ പ്രക്ഷോഭത്തിനൊപ്പം വിവിധ സംസ്ഥാനങ്ങളിലെ കോൺഗ്രസ് സർക്കാരിനെതിരെ ജനകീയ പ്രക്ഷോഭവും ശക്തിപ്രാപിച്ചു. അതേസമയം, അഴിമതിക്കും സ്വേച്ഛാധിപത്യത്തിനുമെതിരെ "സമ്പൂർണ്ണ വിപ്ലവം" (Total Revolution) എന്ന് ആഹ്വാനം ചെയ്ത് ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിൽ വ്യാപകമായ പ്രതിഷേധങ്ങൾക്ക് രാജ്യം സാക്ഷ്യം വഹിച്ചു. അതോടെ ഇന്ദിര ഭരണത്തിനെതിരെ രാജ്യത്തെങ്ങും പ്രക്ഷോഭങ്ങളും പ്രകടനങ്ങളും ശക്തമായി. രാജ്യം നാളിതുവരെ നേരിട്ട എല്ലാ പ്രതിസന്ധികളും എടുത്തുകാട്ടികൊണ്ടു രാജ്യത്ത് പ്രക്ഷോഭങ്ങൾ അലയടിച്ചു. തൊഴിലില്ലായ്മയും വിലക്കയറ്റവും അഴിമതിയും സ്വജനപക്ഷപാതവും ഉൾപ്പെടെയുള്ള ആരോപണങ്ങൾ ഉയർന്നതോടെ ജനങ്ങൾക്ക് മുന്നിലെ ഇന്ദിര സർക്കാരിന്റെ പ്രതിച്ഛായ പതിയെ ഇല്ലാതെയാകുവാൻ തുടങ്ങി.

ആഭ്യന്തര കലാപം വളരുകയും പ്രധാന മന്ത്രി രാജിവയ്ക്കണമെന്ന ആവശ്യം ശക്തമാവുകയും ചെയ്തതോടെ ദേശീയ സ്ഥിരതയ്‌ക്കെതിരായ ഭീഷണികളും "ആഭ്യന്തര അസ്വസ്ഥതകളും" ചൂണ്ടിക്കാട്ടി ഇന്ദിരാഗാന്ധി, ഭരണഘടനയുടെ 352-ാം വകുപ്പ് പ്രകാരം ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ രാഷ്ട്രപതിയോട് ആവശ്യപ്പെടുന്നു. ഇന്ദിരയുടെ വാക്കുകൾ എതിരെ യാതൊരു എതിർപ്പും പ്രകടിപ്പിക്കാതെ രാഷ്ട്രപതി ഫക്രുദ്ദീൻ അലി അഹമ്മദ് നടപ്പിലാക്കി. 1975 ജൂൺ 25 ന് രാത്രി, അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടു. ഭരണഘടനയുടെ 352-ാം വകുപ്പിന്റെ ഒന്നാം ഉപവകുപ്പ് അനുസരിച്ചായിരുന്നു അടിയന്തരാവസ്ഥ രാജ്യത്ത് പ്രഖ്യാപിച്ചത്. കേന്ദ്ര സർക്കാരിന് വിപുലമായ അധികാരങ്ങൾ നൽകുകയും മൗലികാവകാശങ്ങൾ താത്കാലികമായി മരവിപ്പിച്ചു. 14,21,22 വകുപ്പുകൾ മരവിപ്പിച്ചു. ഇത് ഇന്ത്യൻ ജനാധിപത്യത്തിലെ ഏറ്റവും ഇരുണ്ട അധ്യായങ്ങളിലൊന്നിന്റെ തുടക്കം കുറിച്ചു.

ആഭ്യന്തര കലാപാവസ്ഥ രാജ്യത്ത് നിലനിൽക്കുന്നത്തിന്റെ അടിസ്ഥാനത്തിലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് എന്നായിരുന്നു ഇന്ദിരയുടെ വാദം. എന്നാൽ സ്വയരക്ഷക്കായി ഇന്ദിര ഒരുക്കിയ കവചം മാത്രമായിരുന്നു അടിയന്തരാവസ്ഥ. അതിൽ എരിഞ്ഞടങ്ങേടി വന്നതോ ഒരു രാജ്യം മുഴുവനും. അടിയന്തരാവസ്ഥയുടെ തൽഫലമായി ജയപ്രകാശ് നാരായൺ, മൊറാർജി ദേശായി, അടൽ ബിഹാരി വാജ്‌പേയി, എൽ.കെ. അദ്വാനി എന്നിവരുൾപ്പെടെ ആയിരക്കണക്കിന് പ്രതിപക്ഷ നേതാക്കളെ പ്രതിരോധ തടങ്കൽ നിയമങ്ങൾ പ്രകാരം അറസ്റ്റ് ചെയ്തു ജയിലിൽ അടച്ചു. തെരഞ്ഞെടുപ്പുകൾ റദ്ദാക്കപ്പെട്ടു. പത്രങ്ങൾക്ക് സെൻസർഷിപ് ഏർപ്പെടുത്തി. ഇന്ദിരയ്ക്കോ സർക്കാരിനോ എതിരെ ഒരാക്ഷരം എഴുതാൻ ആരെയും അനുവദിച്ചില്ല.

അടിയന്തരാവസ്ഥയോടൊപ്പം ഇന്ത്യയിലെ മാധ്യമസ്വാതന്ത്ര്യം പൂർണമായും നിലച്ചുപോയി. രാഷ്ട്രപതി അടിയന്തരാവസ്ഥ ഓർഡിനൻസിൽ ഒപ്പുവെക്കുന്നതിന് മുമ്പ് രാജ്യ തലസ്ഥാനമായ ഡൽഹിയിലെ എല്ലാ പത്ര ഓഫീസുകളിലേക്കുമുള്ള വൈദ്യുതി വിച്ഛേദിക്കപ്പെട്ടു. ജൂൺ 26-ന് തന്നെ സർക്കാർ ഔദ്യോഗികമായി സെൻസർഷിപ്പ് ഉത്തരവ് പുറപ്പെടുവിച്ചു, അന്ന് മുതൽ പ്രസിദ്ധീകരിക്കേണ്ട എല്ലാ വാർത്തകളും സർക്കാർ ഓഫീസുകളിൽ പരിശോധിക്കപ്പെടേണ്ടതായിരിന്നു. ഇന്ദിരാഗാന്ധിയെയും മകൻസഞ്ജയ് ഗാന്ധിയെയും വിമർശിച്ച റിപ്പോർട്ടുകൾ നിരോധിക്കപ്പെട്ടു. പത്രങ്ങളുടെ വായ പൂർണമായും മൂടിക്കെട്ടി. ദി ഇന്ത്യൻ എക്സ്പ്രസ്സ്, ദി സ്റ്റേറ്റ്സ്മാൻ തുടങ്ങിയ പത്രങ്ങൾ പ്രതിഷേധമായി തങ്ങളുടെ മുഖപ്രസംഗം ഒഴിവാക്കി. വിദേശ പത്രപ്രവർത്തകരെ നാടുകടത്തുകയോ കർശനമായി നിയന്ത്രിക്കുകയോ ചെയ്തു. ആയിരക്കണക്കിന് ആളുകൾക്ക് തൊഴിൽ നഷ്ടപ്പെട്ടു, അവരുടെ ജീവിതം തകർന്നു. രാജ്യത്തുടനീളം 10 ലക്ഷത്തിലധികം ആളുകൾ അറസ്റ്റിലായി. സ്വേച്ഛാധിപത്യം എന്ന് ഒറ്റവാക്കി വിശേഷിപ്പികാം ഇന്ദിരയുടെ അടിയന്തരാവസ്ഥയെ. തുടർന്ന് ഉണ്ടായ ദിനങ്ങളിൽ ഭരണകൂട ഭീകരതയാണ് ഇന്ത്യയെ ഭരിച്ചത്. കേരളത്തെയും അടിയന്തരാവസ്ഥ നന്നേ പിടിച്ചുകുലുക്കി. പി രാജന്റെ മരണവും തിരോധാനവും ഇന്നും കേരളത്തിന്റെ മുറിവായി തുടരുന്നു.

1975-ൽ പ്രഖ്യാപിച്ച അടിയന്തരാവസ്ഥ 21 മാസത്തിന് ശേഷമാണ് 1977 മാർച്ചിൽ പിൻവലിക്കപ്പെട്ടത്. പ്രതിപക്ഷ നേതാക്കളുടെ അറസ്റ്റുകൾ, മാധ്യമങ്ങൾക്കുമേൽ സെൻസർഷിപ്പ്, കുടിയൊഴിപ്പ്, രാജ്യം നേരിട്ട കടുത്ത സാമ്പത്തിക പ്രതിസന്ധികൾ ജനങ്ങളിൽ ആശങ്കയും ആക്രോശവും ഉണർത്തിയിരുന്നു. അന്താരാഷ്ട്ര സമൂഹവും ഇന്ത്യയുടെ ജനാധിപത്യത്തെക്കുറിച്ചും മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചും കടുത്ത വിമർശനമുയർത്തിയിരുന്നു. പൂർണ നിയന്ത്രണത്തിലുള്ള മാധ്യമങ്ങൾ നൽകിയ പോസിറ്റീവ് ഇമേജ് താൻ ഇപ്പോഴും ജനങ്ങൾക്ക് പ്രിയപ്പെട്ടവൾ ആണ് എന്ന ചിന്ത ഇന്ദിരയിൽ നിറഞ്ഞിരുന്നു. 1977 ജനുവരിയിൽ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും, അതിന് ഒടുവിൽ മാർച്ച് 21-ന് അടിയന്തരാവസ്ഥ പിൻവലിക്കുകയും ചെയ്തു. തെരെഞ്ഞെടുപ്പിൽ ജയിക്കും എന്ന അമിതാത്മവിശ്വാസമാണ് ഇന്ദിരയെ ഇതിലേക്ക് നയിച്ചത്. എന്നാൽ, ഈ തീരുമാനമൊടുവിൽ കോൺഗ്രസിന്റെ ചരിത്ര പരാജയത്തിനും ജനത പാർട്ടിയുടെ ഭരണമേലധികാരത്തിനും വഴിവച്ചു. ഇന്ന് അടിയന്തരാവസ്ഥ പ്രഖ്യാപ്പിച്ച് അമ്പത് വർഷങ്ങൾക്ക് ഇപ്പുറം ഒരു ജനാധിപത്യ രാഷ്ട്രം നിശബ്ദമാകുമ്പോൾ അത് ഏകാധിപത്യമായി തീരുന്നു എന്ന് വീണ്ടും നമ്മെ ഓർമ്മപ്പെടുത്തുന്നു.

Related Stories

No stories found.
Times Kerala
timeskerala.com