
ന്യൂഡൽഹി: ജമ്മുകാഷ്മീർ നിയമസഭാ തെരഞ്ഞെടുപ്പിലെ മികച്ച വിജയത്തിനു പിന്നാലെ മന്ത്രിസഭാ രൂപീകരണ ചർച്ചയിലേക്ക് കടന്ന് നാഷണല്‍ കോണ്‍ഫറന്‍സ്. സര്‍ക്കാര്‍ രൂപീകരണത്തിന് ലെഫ്.ഗവർണറെ കണ്ട് അവകാശവാദം ഉന്നയിക്കുമെന്ന് ഫാറൂഖ് അബ്ദുള്ള പറഞ്ഞു. വെള്ളിയാഴ്ച ചേർന്ന കോൺഗ്രസ് എംഎൽഎമാരുടെ യോഗത്തിൽ നാഷണൽ കോൺഫറസിന് പിന്തുണ നൽകാൻ തീരുമാനിച്ചു. സത്യപ്രതിജ്ഞക്ക് തീയതി നിശ്ചയിക്കണമെന്ന് ആവശ്യപ്പെടുമെന്നും ഫറൂഖ് അബ്ദുള്ള പറഞ്ഞു. കോൺഗ്രസിന്റെ ഉൾപ്പെടെയുള്ള പാർട്ടികളുടെ പിന്തുണക്കത്തുമായി ശനിയാഴ്ച ലെഫ് ഗവർണറെ കാണും. സിപിഎം എംഎൽഎ യൂസഫ് തരിഗാമി മന്ത്രിയായേക്കും. എന്നാൽ ഈ കാര്യത്തിൽ തങ്ങൾക്ക് അറിയിപ്പ് ഒന്നും ലഭിച്ചില്ലെന്ന് സിപിഎം അറിയിച്ചു.