നരേന്ദ്ര മോദി തായ്‌ലൻഡിലേക്ക്: തായ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തും | Narendra Modi to visit Thailand

ബാങ്കോക്കിൽ നടക്കുന്ന ആറാമത് ബിംസ്റ്റെക് ഉച്ചകോടിയിൽ മോദി പങ്കെടുക്കും
Modi
Published on

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി തായ്‌ലൻഡിലേക്ക്. ഇന്ന് മുതൽ 6 വരെ മോദി തായ്‌ലൻഡും ശ്രീലങ്കയും സന്ദർശിക്കും. ഏപ്രിൽ 4 ന് ബാങ്കോക്കിൽ നടക്കുന്ന ആറാമത് ബിംസ്റ്റെക് ഉച്ചകോടിയിൽ മോദി പങ്കെടുക്കും.

2018-ൽ നേപ്പാളിലെ കാഠ്മണ്ഡുവിൽ നടന്ന ഉച്ചകോടിക്ക് ശേഷം ബിംസ്റ്റെക് നേതാക്കളുടെ ആദ്യ നേരിട്ടുള്ള കൂടിക്കാഴ്ചയ്ക്കായിരിക്കും തായ്‌ലൻഡ് ആതിഥേയത്വം വഹിക്കുന്നത്. ഉഭയകക്ഷി ബന്ധങ്ങൾ ചർച്ച ചെയ്യുന്നതിനായി നരേന്ദ്ര മോദി തായ് പ്രധാനമന്ത്രി പെറ്റോങ്‌ടാർൺ ഷിനവത്രയുമായി കൂടിക്കാഴ്ച നടത്തുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com