
മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും നുണ പ്രചരിപ്പിക്കുകയാണെന്ന് പ്രിയങ്ക ഗാന്ധി (Priyanka Gandhi Vadra). രാഹുല്‍ ഗാന്ധി സംവരത്തിന് എതിരാണെന്ന് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും പറയുന്നതെന്നും ജാതി സെന്‍സസ് നടത്തണമെന്ന് പറയുന്നതിനാല്‍ അവര്‍ക്ക് രാഹുലിനെ ഭയമാണെന്നും പ്രിയങ്ക പറഞ്ഞു.
അഹമ്മദ് നഗറിലെ ഷിര്‍ദിയില്‍ മഹാവികാസ് അഘാഡി തെരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കവെയാണ് പ്രിയങ്ക ഇക്കാര്യം പറഞ്ഞത്. മോദി അടക്കമുള്ള നേതാക്കള്‍ ശിവജിയുടെ പേര് ഉപയോഗിക്കുക മാത്രമാണ് ചെയ്യുന്നത്. അദ്ദേഹത്തെ ആദരിക്കുന്നില്ലെന്നും പ്രിയങ്ക കുറ്റപ്പെടുത്തി